റെയില്‍വേ ട്രാക്കുകളില്‍ അപകടം ഉണ്ടാക്കും വിധം വീഡിയോ ചിത്രീകരിച്ച യൂട്യബര്‍ അറസ്റ്റില്‍ വീഡിയോ ദൃശ്യം
India

വന്ദേഭാരതിന് മുന്നില്‍ സൈക്കിള്‍; റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍, പ്രഷര്‍ കുക്കര്‍, കല്ലുകള്‍...; വീഡിയോ ചിത്രീകരണം; യൂട്യൂബര്‍ അറസ്റ്റില്‍

'ഗുല്‍സാര്‍ ഇന്ത്യന്‍ ഹാക്കര്‍' എന്ന പേരിലാണ് യുവാവിന്റെ യൂട്യൂബ് ചാനല്‍. 235,000 ഫോളോവേഴ്സാണ് യൂട്യൂബില്‍ ഇയാളെ പിന്തുടരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: റെയില്‍വേ ട്രാക്കുകളില്‍ അപകടം ഉണ്ടാക്കും വിധം വീഡിയോ ചിത്രീകരിച്ച യൂട്യബറെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ ട്രാക്കുകളില്‍ സൈക്കിള്‍, കല്ലുകള്‍, സോപ്പ്, സിലിണ്ടറുകള്‍, ഇഷ്ടിക, നാണയങ്ങള്‍ വച്ച് ട്രെയിന്‍ യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്തുന്ന രീതിയിലായിരുന്നു യുവാവിന്റെ വീഡിയോ ചിത്രീകരണം.

ഗുല്‍ഷന്‍ ഷെയ്ക് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടം ഉണ്ടാക്കും വിധത്തില്‍ പതിവായി വീഡിയോ നിര്‍മിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കയും ചെയ്യുമായിരുന്നെന്ന് പൊലീസ് പറയുന്നു 'ഗുല്‍സാര്‍ ഇന്ത്യന്‍ ഹാക്കര്‍' എന്ന പേരിലാണ് യുവാവിന്റെ യൂട്യൂബ് ചാനല്‍. 235,000 ഫോളോവേഴ്സാണ് യൂട്യൂബില്‍ ഇയാളെ പിന്തുടരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി ലീഗല്‍ ഹിന്ദു ഡിഫന്‍സ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ ഖന്ദ്രൗലിയിലെ വീട്ടില്‍ നിന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകരും പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഗുല്‍ഷനെ 'റെയില്‍ ജിഹാദി' എന്നാണ് ബിജെപി വക്താവ് പൂനെവാല എക്‌സില്‍ കുറിച്ചത്. ഷെയ്കിനെതിരെ അടിയന്തര നടപടി സ്വീകരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ പൂനേവാല അഭിനന്ദിക്കുകയും ചെയ്തു.

അതിക്രമിച്ച് കടക്കല്‍, റെയില്‍വേയുടെ സ്വത്ത് നശിപ്പിക്കല്‍, തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെതിരെ ആര്‍പിഎഫ് കേസ് എടുത്തിരിക്കുന്നത്. 243-ലധികം വീഡിയോകളും ഷോര്‍ട്ട്സുകളും പങ്കിട്ട ഷെയ്ഖിന്റെ ചാനല്‍ പിന്തുടരുന്നത് 235,000 പേരാണ്. 13കോടിയിലധികം പേരാണ് വീഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT