ഫയല്‍ ചിത്രം 
India

കാമുകിയെ കല്യാണം കഴിക്കണം, ഭാര്യയെ കൊലപ്പെടുത്താന്‍ ആസൂത്രണം; തന്ത്രപൂര്‍വ്വം യുവാവിനെ കുടുക്കി പൊലീസ് 

കാമുകിയെ കല്യാണം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം കുടുക്കി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കാമുകിയെ കല്യാണം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം കുടുക്കി പൊലീസ്. വിവാഹമോചനത്തിന് വിസമ്മതിച്ചതോടെയാണ് ഭാര്യയെ വെടിവെച്ച് കൊല്ലാന്‍ ഭര്‍ത്താവ് പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. 

ഡല്‍ഹിയിലാണ് സംഭവം. 36കാരനായ കമല്‍ സെഹാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകിയെ കല്യാണം കഴിക്കാനാണ് യുവാവ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. തോക്ക് വാങ്ങി വെടിവെച്ച് കൊല്ലാനാണ് പദ്ധതിയിട്ടത്. വിവാഹമോചനത്തിന് തയ്യാറാവാതിരുന്നതാണ് ഭാര്യയെ വകവരുത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്ന് കഴിഞ്ഞമാസമാണ് തോക്കും തിരയും വാങ്ങിയത്. 50,000രൂപയാണ് ഇതിനായി ചെലവഴിച്ചത്. തോക്കുമായി യുവാവ് ഡല്‍ഹിയിലേക്ക് വരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തന്ത്രപൂര്‍വ്വം യുവാവിനെ കുടുക്കിയത്. 2006ലാണ് കമല്‍ വിവാഹം ചെയ്തത്. ഇതിന് മുന്‍പും രണ്ടു കേസുകളില്‍ കമലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്