വീഡീയോ ദൃശ്യം 
India

സ്ത്രീധനം കിട്ടിയില്ല; ഗര്‍ഭിണിയായ ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു;  വീഡിയോ ഭാര്യാപിതാവിന് അയച്ചുകൊടുത്തു; അറസ്റ്റില്‍

ഓഗസ്റ്റ് 21 ന്ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രാകേഷ് ഉഷയെ കിണറ്റിലേക്ക് കയറില്‍ കെട്ടിയിറക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ ഭാര്യയെ കിണറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇതിന്റെ വീഡിയോ ഇയാള്‍ ഭാര്യപിതാവിന് അയച്ചുനല്‍കുകയും ചെയ്തു. മധ്യപ്രദേശിലെ നീമുച്ചില്‍ ഓഗസ്റ്റ് 21നായിരുന്നു സംഭവം.

രാകേഷ് കിര്‍ എന്ന യുവാവാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ ഉഷ കീറിനെ കിണറ്റിലേക്ക് കയറില്‍ കെട്ടിയിറക്കിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ ഉഷയെ രാകേഷ് വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 21 ന്ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രാകേഷ് ഉഷയെ കിണറ്റിലേക്ക് കയറില്‍ കെട്ടിയിറക്കിയത്. ഇതിന്റെ വീഡിയോ ഭാര്യാപിതാവിന് അയച്ചുകൊടുക്കുകയും ചെയ്തു. രണ്ടുമണിക്കൂറോളം നേരമാണ് ഇയാള്‍ യുവതിയെ കിണറ്റില്‍ കെട്ടിയിറക്കിയത്. കയറില്‍ മുറുകെ പിടിച്ചതുകൊണ്ടാണ് മുങ്ങിമരിക്കാതെ രക്ഷപ്പെട്ടതെന്ന് യുവതി പറഞ്ഞു. രക്ഷക്കായി യുവതി കരയുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 498 എ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT