പ്രതീകാത്മക ചിത്രം 
India

യൂട്യൂബില്‍ 'സ്റ്റാര്‍' ആക്കാമെന്ന് വാഗ്ദാനം; വീഡിയോ ചിത്രീകരിക്കാനായി വിളിച്ചു വരുത്തി, 16 കാരിയെ പീഡിപ്പിച്ചു; അറസ്റ്റ്

സംഭവം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞപ്പോള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: യൂട്യൂബില്‍ താരമാക്കാമെന്ന് വാഗ്ദാനം നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ പാലിയിലാണ് സംഭവം. ജോധ്പൂരിലെ ബാബ്രാഹാള്‍ സ്വദേശിയായ നിസാമുദ്ദീന്‍ എന്ന രാജ് ഖാന്‍ ആണ് അറസ്റ്റിലായത്. 

16 വയസ്സുള്ള കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മൂന്നു നാലു വര്‍ഷമായി യൂട്യൂബില്‍ കോമഡി വീഡിയോകള്‍ ചെയ്തുവരികയാണ് പെണ്‍കുട്ടി. ഇതിനിടെ ഒരുമാസം മുമ്പ് കുട്ടി രാജ് ഖാനുമായി പരിചയപ്പെട്ടു. 

തുടര്‍ന്ന് യൂട്യൂബില്‍ വലിയ താരമാക്കാമെന്നും ഇതുവഴി കൂടുതല്‍ പണം സമ്പാദിക്കാനാകുമെന്നും ഇയാള്‍ കുട്ടിയെ വിശ്വസിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒരു വീഡിയോ തയ്യാറാക്കാനായി ജനുവരി എട്ടിന് ഫലാറ്റിലേക്ക് വരാന്‍ ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടു. 

ഫ്‌ലാറ്റിലെത്തിയ കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു. സംഭവം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞപ്പോള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ പെണ്‍കുട്ടി വിവരം പുറത്തുപറയാതെ കഴിഞ്ഞു. 

ഇതിനിടെ നാട്ടിലേക്ക് പോകാന്‍ അവസരം കിട്ടിയ പെണ്‍കുട്ടി നടന്ന സംഭവം വീട്ടുകാരോട് തുറന്നു പറഞ്ഞു. വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 28 ന് നിസാമുദ്ദീനെ ജോധ്പൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT