Dead Body പ്രതീകാത്മക ചിത്രം
India

അന്ത്യ കര്‍മ്മങ്ങള്‍ ചെയ്ത് സംസ്‌കരിച്ചു, ദിവസങ്ങള്‍ക്കകം 'മരിച്ചയാള്‍' വീട്ടിലെത്തി; അമ്പരപ്പില്‍ വീട്ടുകാരും ഗ്രാമവും

പട്രാതോളി ഗ്രാമവാസിയായ 45 കാരനായ വിശ്രാം മുണ്ടയാണ് വീട്ടുകാരെ അമ്പരപ്പിച്ച് തിരികെയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: അന്ത്യ കര്‍മ്മങ്ങളും സംസ്‌കാരങ്ങളും കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചയാള്‍ വീട്ടുമുറ്റത്ത് എത്തിയതിന്റെ അമ്പരപ്പിലാണ് വീട്ടുകാരും ഗ്രാമവാസികളും. ഝാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. പട്രാതോളി ഗ്രാമവാസിയായ 45 കാരനായ വിശ്രാം മുണ്ടയാണ് വീട്ടുകാരെ അമ്പരപ്പിച്ച് തിരികെയെത്തിയത്.

മെയ് 10 ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് മുണ്ടെ വീട്ടില്‍ നിന്നും പോയത്. പിന്നീട് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷിച്ചിട്ട് ഒരു വിവരവും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഞ്ജാത മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ബന്ധുക്കള്‍ ഖുന്തി സദര്‍ ആശുപത്രിയിലെത്തി, മൃതദേഹം മുണ്ടയുടേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന്റെ ഉയരം, ശരീരഘടന, മുഖം എന്നിവ മുണ്ടയുടേതിനോട് സാമ്യമുള്ളതിനാല്‍ കുടുംബാംഗങ്ങളും ഗ്രാമവാസികളും മൃതദേഹം വിശ്രാമിന്റേതാണെന്ന് തെറ്റിദ്ധരിച്ചത്. തുടര്‍ന്ന് നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

അന്ത്യകര്‍മങ്ങള്‍ക്കുശേഷം ഗോത്ര ആചാരങ്ങള്‍ പ്രകാരം വീട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാരം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ്, മുണ്ട പെട്ടെന്ന് ഖുന്തിയിലെ മകളുടെ വാടക വീട്ടില്‍ എത്തിയത്. വീട്ടുകാരെ അറിയിക്കാതെ, താന്‍ 70 കിലോമീറ്റര്‍ അകലെയുള്ള രാംഗഡിലേക്ക് പോയതായാണ് വിശ്രാം മുണ്ടെ വ്യക്തമാക്കിയത്. വിശ്രാം തിരിച്ചെത്തിയ വിവരം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.

വിശ്രാം മുണ്ടെ തിരികെയെത്തിയതോടെ, പൊലീസിന് പിന്നെയും ജോലി ഇരട്ടിച്ചു. നേരത്തെ സംസ്‌കരിച്ച അജ്ഞാത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തേണ്ട സ്ഥിതിയായി പൊലീസിന്. മരിച്ചയാളെ ആരാണെന്ന് തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുന്നതിനായി മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഖുന്തി വരുണ്‍ രജക് വ്യക്തമാക്കി.

Man returns home in Jharkhand days after family buries wrong body by mistake

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീൽ പുറത്ത്! കാനറികളുടെ നെഞ്ചുതകർത്ത് 'മൈറ്റി' ഹാളണ്ടിന്റെ 'ഇരട്ട പ്രഹരം'; ചരിത്രമെഴുതി നോർവെ ക്വാർട്ടറിൽ

ബ്രസീല്‍ പുറത്ത്, നോര്‍വെ ക്വാര്‍ട്ടറില്‍; നെയ്മര്‍ വിരമിച്ചു, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

2 ഭാര്യമാരേയും കു‍ഞ്ഞിനേയും കൊന്നു; 37 വർഷം ജയിലിൽ; രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ പ്രതിക്ക് 72ാം വയസിൽ മോചനം

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു; പ്രതി സിന്ധുവിനെതിരെ പരാതി പ്രളയം

'ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി'; ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം ഇന്ന്