പ്രതീകാത്മക ചിത്രം 
India

കഴുത്തില്‍ കുത്തേറ്റ കത്തിയുമായി യുവവ്യവസായി ബൈക്കില്‍ ആശുപത്രിയില്‍; സഹോദരന്‍ ഒളിവില്‍

മഹാരാഷ്ട്രയില്‍ യുവ ബിസിനസുകാരന്റെ കഴുത്തില്‍ സഹോദരന്‍ കുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ യുവ ബിസിനസുകാരന്റെ കഴുത്തില്‍ സഹോദരന്‍ കുത്തി. കഴുത്തില്‍ കുത്തേറ്റ കത്തിയുമായി ബിസിനസുകാരന്‍ ഉടന്‍ തന്നെ ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി.ആക്രമണത്തില്‍ ഞരമ്പ് മുറിയാതിരുന്നത് കൊണ്ട് 32കാരനായ ബിസിനസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

നവി മുബൈയിലാണ് സംഭവം. തേജസ് പാട്ടീലിനെയാണ് ഇളയ സഹോദരന്‍ മോനിഷ് ആക്രമിച്ചത്. വീട്ടില്‍ ഉറങ്ങുന്നതിനിടെ തേജസ് പാട്ടീലിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മോനിഷ് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

കടുത്ത വേദനയിലും രക്തസ്രാവത്തിലും തേജസ് ബൈക്ക് എടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കാണ് ബൈക്കില്‍ പോയത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ കത്തി ഊരിയെടുത്തു. ഞരമ്പ് മുറിയാതിരുന്നത് കൊണ്ടാണ് അത്യാഹിതം സംഭവിക്കാതിരുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ വധശ്രമത്തിന് മോനിഷിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു