പ്രതീകാത്മക ചിത്രം 
India

യുവാവുമായി ബന്ധം, ഉറങ്ങിക്കിടന്ന 22കാരിയെ വെടിവെച്ചു കൊന്ന് സഹോദരന്‍, വീണ്ടും ദുരഭിമാന കൊല 

ഉത്തര്‍പ്രദേശില്‍ യുവാവ് സഹോദരിയെ വെടിവെച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവ് സഹോദരിയെ വെടിവെച്ചു കൊന്നു. 22കാരിക്ക് മറ്റൊരു യുവാവുമായുള്ള ബന്ധമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മീററ്റ് ജില്ലയിലെ സര്‍ദാനയിലാണ് സംഭവം. യുവാവ് തോക്കുമായി പൊലീസിന് മുന്നില്‍ കീഴടങ്ങി. 22കാരിയായ സമ്രീനാണ് മരിച്ചത്. സഹോദരന്‍ ആരിഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇരുവരുടെയും അമ്മ അച്ഛനില്‍ നിന്ന് വിവാഹമോചനം നേടിയശേഷം മറ്റൊരാളെ വിവാഹം ചെയ്ത് മാറി താമസിക്കുകയാണ്. ആരിഷും സമ്രീനയും അമ്മയുടെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. 

സമ്രീന് പ്രദേശത്തെ യുവാവുമായുള്ള ബന്ധത്തിന് വീട്ടുകാര്‍ എതിരായിരുന്നു. യുവാവുമായി അകലം പാലിക്കാന്‍ വീട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാരുടെ താക്കീത് വകവെയ്ക്കാതെ യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ സഹോദരന്‍ സമ്രീനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സഹോദരി ഉറങ്ങിക്കിടക്കുമ്പോള്‍ ആരിഷ് തലയില്‍ വെടിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി