പ്രതീകാത്മക ചിത്രം 
India

മുറുക്കിത്തുപ്പിയത് ദേഹത്തു വീണു, തര്‍ക്കത്തിനിടെ തോക്കെടുത്തു വെടിവച്ചു; കൊലപാതകം

മുറുക്കിത്തുപ്പിയത് ദേഹത്തു തെറിച്ചതിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ വെടിവച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: മുറുക്കിത്തുപ്പിയത് ദേഹത്തു തെറിച്ചതിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ വെടിവച്ചുകൊന്നു. ബിഹാറിലെ സിവാന്‍ ജില്ലയിലാണ് സംഭവം.

ഞായറാഴ്ചയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നവാബ് ഹസന്‍ എന്നയാളാണ് വെടിയേറ്റു മരിച്ചത്. തെരുവില്‍ കച്ചവടം നടത്തി ജീവിക്കുന്നയാളാണ് ഹസന്‍.

രാവിലെ വീട്ടില്‍ ഭക്ഷമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഹസന്‍. ഇതിനൊപ്പം ഇയാള്‍ മുറുക്കാന്‍ ചവച്ചിരുന്നു. മുറിയുടെ വാതിലിലൂടെ ഹസന്‍ മുറുക്കാന്‍ തുപ്പിയത് പുറത്തുനില്‍ക്കുകയായിരുന്നയാളുടെ ദേഹത്തു തെറിച്ചു. ഇയാള്‍ മുറിക്കുള്ളിലേക്കു കയറിവന്ന് ഹസനെ ചോദ്യം ചെയ്തു.

ഇരുവരും തമ്മിലുള്ള സംസാരം തര്‍ക്കമായി മാറി. തുടര്‍ന്ന് ഇയാള്‍ തോക്കെടുത്ത് ഹസനെ വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പു തന്നെ ഹസന്‍ മരിച്ചതായി പൊലീസ് പറഞ്ഞു. വെടിവച്ചയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍