പ്രതീകാത്മക ചിത്രം 
India

പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ച് 52കാരന്‍ വെന്തുമരിച്ചു

തമിഴ്‌നാട്ടില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ച് 52കാരന്‍ വെന്തുമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ച് 52കാരന്‍ വെന്തുമരിച്ചു. വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ, കൂടെയുണ്ടായിരുന്ന ഭാര്യയും ബന്ധുവും ശുചിമുറിയില്‍ കയറുന്നതിന് വേണ്ടി വാഹനം നിര്‍ത്തി. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് കാറിന് തീപിടിച്ചത്. 52കാരന് കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിച്ചില്ല.

കോയമ്പത്തൂരില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയില്‍ നിന്ന് ഈറോഡ് ജില്ലയിലെ പെരുന്തുറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് സംഭവം നടന്നത്. രംഗരാജനാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ജ്യോതിമണിയും ബന്ധു രാജയും കാറില്‍ നിന്ന് പുറത്ത് ഇറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്. യാത്രയ്ക്കിടെ, ഫ്രെഷാകണമെന്ന് ഇരുവരും പറഞ്ഞത് അനുസരിച്ച് വാഹനം നിര്‍ത്തി. പാര്‍ക്ക് ചെയ്ത് വാഹനത്തില്‍ ഭാര്യയ്ക്കും ബന്ധുവിനും വേണ്ടി കാത്തിരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

കാറിന് പെട്ടെന്ന് തന്നെ തീപിടിക്കുകയായിരുന്നു. ആളിക്കത്തിയ തീയില്‍ നിന്ന് രക്ഷപ്പെടാന്‍ രംഗരാജന് സാധിച്ചില്ല. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രംഗരാജന്‍. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് വിധി എതിരായത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഭാര്യയെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇത് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില്‍ ജനനം, നിത്യ രാമന്‍ ലോസ് ഏഞ്ചല്‍സ് മേയറാകുമോ? കാരന്‍ ബാസിനെതിരെ ലീഡ്