2021ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതീകാത്മക ചിത്രം
India

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറി; ഭര്‍ത്താവിന് ജീവപര്യന്തം

ഉത്തര്‍പ്രദേശില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറിയ 46കാരന് ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറിയ 46കാരന് ജീവപര്യന്തം. എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. യുവതിക്ക് മറ്റൊരു പെണ്‍കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെന്ന പുരോഹിതന്റെ പ്രവചനത്തില്‍ വിശ്വസിച്ചാണ് 46കാരന്‍ കടുംകൈ ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഡോക്ടര്‍മാര്‍ രക്ഷിച്ചെങ്കിലും ആണ്‍കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല.

ബറേലി ബുദൗന്‍ സിവില്‍ ലൈന്‍ ഏരിയയില്‍ 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്നാ ലാലിനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കുഞ്ഞിന്റെ ലിംഗം അറിയാന്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെയാണ് പന്ന ലാല്‍ അരിവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്. അനിത ദേവിയാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 2021ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'25 വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അനിത അഞ്ച് പെണ്‍മക്കളെ പ്രസവിച്ചു. പക്ഷേ പന്നയ്ക്ക് ഒരു ആണ്‍കുട്ടിയെ വേണം. എന്റെ സഹോദരി ആറാം തവണയും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്നതായിരുന്ന പന്നയുടെ ആഗ്രഹം. വീണ്ടും പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കുക എന്ന പുരോഹിതന്റെ പ്രവചനമാണ് പന്നയുടെ നിര്‍ബന്ധത്തിന് കാരണം. എന്നാല്‍ കുട്ടി വേണമെന്നതില്‍ അനിത ഉറച്ചുനിന്നു. ഇക്കാര്യം പറഞ്ഞ് പന്നാ ലാല്‍ പലപ്പോഴും അനിതയെ മര്‍ദ്ദിക്കുമായിരുന്നു. പക്ഷേ ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹത്തിന് ഈ ശിക്ഷ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.'- അനിതയുടെ സഹോദരന്‍ രവി സിങ് പറഞ്ഞു.

ഇത് അപകടം കൊണ്ട് സംഭവിച്ചതാണ് എന്ന് പറഞ്ഞ് പ്രതി ആദ്യം കുറ്റം നിഷേധിക്കുകയായിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരാക്കിയ തെളിവുകളും ഭാര്യയുടെ മൊഴിയും കേസില്‍ നിര്‍ണായകമാകുകയായിരുന്നു. ഒരു വ്യക്തിക്കെതിരെ മാത്രമുള്ള കുറ്റമല്ലെന്നും മറിച്ച് സമൂഹത്തിനെതിരായ കുറ്റമാണെന്നും കണക്കിലെടുത്താണ് കോടതി കടുത്ത ശിക്ഷ വിധിച്ചത് എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT