പ്രതീകാത്മക ചിത്രം 
India

ജോലിക്ക് പോകാ‌ൻ നിർബന്ധിച്ചു; 23കാരിയെ കുത്തിക്കൊന്ന്‌ ഭർത്താവ് ജീവനൊടുക്കി 

15 ദിവസത്തോളമായി ജോലിക്ക് പോകാതെ വീട്ടിലിരുന്നതിനെ തുടർന്നാണ് ഭാര്യ ഉപദേശിച്ചത്. 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: ജോലിക്ക് പോകാൻ നിർബന്ധിച്ചതിന് ഭാര്യയെ കുത്തി കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. 30കാരനായ വിഭോർ സാഹു എന്ന യുവാവാണ് നിരാശയിൽ ഭാര്യയെ റിതുവിനെ (23) കത്രികകൊണ്ട് കുത്തി കൊലപ്പെടുത്തിയത്. മധ്യപ്ര​ദേശിലെ ജബൽപൂരിൽ ഇന്നലെയാണ് സംഭവം നടന്നത്.

ഡ്രൈവറായി ജോലി ചെയ്യുന്ന വിഭോർ കഴിഞ്ഞ 15 ദിവസത്തോളമായി ജോലിക്ക് പോയിട്ടില്ല. ഇതേതുടർന്നാണ് ഭാര്യ ഇയാളോട് ജോലി ചെയ്യണമെന്നും ജീവിക്കാൻ മറ്റു മാർ​ഗ്​ഗമില്ലെന്നും പറഞ്ഞത്. ഇത് ഇരുവർക്കുമിടയിൽ വലിയ കലഹത്തിന് ഇടയാക്കി. വഴക്കിനിടയിൽ വിഭോ‌ർ കത്രിക എടുത്ത് ഭാര്യയെ കുത്തി. പിന്നാലെ ജീവനൊടുക്കുകയും ചെയ്തു. 

വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. വിഭോർ സാഹുവിന്റെ അമ്മയും സഹോദരനും ഒരു മത ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് കൊലപാതകം നടന്നത്. ഇരുവരും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT