പ്രതീകാത്മക ചിത്രം 
India

പ്രണയം നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്നു; 20 കാരന്‍ അറസ്റ്റില്‍

സ്‌റ്റെയര്‍കേസ് കയറുന്നതിനിടെ പിന്നിലൂടെയെത്തിയ പ്രതി അമ്മയെ തള്ളിമാറ്റി പെണ്‍കുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രണയം നിരസിച്ച 12 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈ കല്യാണ്‍ ഈസ്റ്റിലാണ് സംഭവം. പ്രണിത ദാസ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.  പ്രതിയായ 20 കാരന്‍ ആദിത്യ കാംബ്ലെയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. പെണ്‍കുട്ടി ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സ്‌റ്റെയര്‍കേസ് കയറുന്നതിനിടെ പിന്നിലൂടെയെത്തിയ പ്രതി അമ്മയെ തള്ളിമാറ്റി പെണ്‍കുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു. 

പ്രതിയുടെ ആക്രമണത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നെഞ്ചിലടക്കം എട്ടോളം കുത്തേറ്റ പെണ്‍കുട്ടി സ്റ്റെയര്‍കേസില്‍ തന്നെ കുഴഞ്ഞു വീണു. അമ്മയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. 

പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍രണ്ടു വട്ടവും പെണ്‍കുട്ടി നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും