പ്രതീകാത്മക ചിത്രം 
India

മദ്യത്തിന് പണം നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം; 29കാരനെ സുഹൃത്ത് കുത്തിക്കൊന്നു

ഒന്നിലധികം മുറിവുകളോടെ കഴിഞ്ഞ ദിവസം അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മദ്യപിച്ച് പണം നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് 29കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 42കാരന്‍ അറസ്റ്റില്‍. ആകാശ് ഭലേറാവു എന്നയാളാണ് കൊല്ലപ്പെട്ടത്.

ഒന്നിലധികം മുറിവുകളോടെ കഴിഞ്ഞ ദിവസം അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ 136 സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. 57 പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. 

ചോദ്യം ചെയ്യലില്‍ കൊല്ലപ്പെട്ടയാളെ നന്നായി അറിയാമെന്നും ഒരുമിച്ച് മദ്യപിക്കുകയായിരുന്നെന്നും പ്രതി വെളിപ്പെടുത്തി. സംഭവദിവസം മദ്യത്തിന്റെ ബില്ല് നല്‍കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു പ്രതി പൊലീസിനോട് സമ്മതിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT