പ്രതീകാത്മക ചിത്രം 
India

ഭാര്യയുമായി തര്‍ക്കം, സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു, എട്ടുവയസുകാരി ഗുരുതരാവസ്ഥയില്‍ 

ഉത്തര്‍പ്രദേശില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പ്രകോപിതനായ യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പ്രകോപിതനായ യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു. യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബന്ധുവിന്റെ എട്ടുവയസുള്ള മകളും ഭാര്യയും ആശുപത്രിയില്‍ ചികിത്സയിലാണ്.

നോയിഡയിലെ ഗൗതം ബുദ്ധ നഗറിലാണ് സംഭവം. 24കാരിയുടെ  സഹോദരന്റെ ഭാര്യയെയാണ് യുവാവ് കുത്തിക്കൊന്നത്. ഭഗവതിയാണ് കൊല്ലപ്പെട്ടത്. അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.അനില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്നയാളാണ്. 24 വയസുള്ള ക്രാന്തിയ്ക്കും എട്ടുവയസുള്ള മകനുമൊപ്പമാണ് അനില്‍ താമസിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വഴക്കിനെ തുടര്‍ന്ന് ക്രാന്തി സഹോദരന്റെ വീട്ടിലേക്ക്് പോയി. ഇതില്‍ അസ്വസ്ഥനായ അനില്‍ ഭാര്യാസഹോദരന്റെ വീട്ടില്‍ എത്തി. ഇവിടവച്ച് ക്രാന്തിയുമായി അനില്‍ വീണ്ടും വഴക്കിട്ടു. ഇതിനെ തുടര്‍ന്ന് കുപിതനായ യുവാവ് ക്രാന്തിയെയും ക്രാന്തിയുടെ സഹോദരന്റെ ഭാര്യയായ ഭഗവതിയെയും അവരുടെ എട്ടുവയസുള്ള മകളെയും ആക്രമിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ഭഗവതി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. യുവാവിനെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം

30 മിനിറ്റില്‍ അബുദാബിയിലെത്താം; ഇത്തിഹാദ് റെയിലില്‍ ദുബൈയില്‍ 4 സ്റ്റേഷനുകള്‍

'തമ്പാൻ ​ഗുഹ എവിടെ ?'; നായകനായി ദിനേശ് പ്രഭാകർ, 'ദൈവത്താൻ കുന്ന്' ട്രെയ്‌ലർ