പ്രതീകാത്മക ചിത്രം 
India

പുതിയ സോഫയ്ക്ക് പണം നല്‍കിയില്ല; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു; അറസ്റ്റ്

വീട്ടിലെ പഴയ സോഫ മാറ്റി പുതിയ സോഫ വാങ്ങണമെന്നായിരുന്നു ഇയാളുടെ ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹം രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ലഖ്‌നൗവിലെ ഇന്ദിരാനഗറിലാണ് സംഭവം. പുതിയ സോഫ വാങ്ങാന്‍ പണം നല്‍കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതിനെച്ചൊല്ലി പ്രതിയും ഭാര്യയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകം.

35കാരിയാണ് കൊല്ലപ്പെട്ടത്. വിനീത് കുമാര്‍ യാദവ് എന്നയാളുമായി എട്ട് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. വീട്ടിലെ പഴയ സോഫ മാറ്റി പുതിയ സോഫ വാങ്ങണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പഴയ സോഫ ഇയാള്‍ക്ക് സ്ത്രീധനമായി ലഭിച്ചതായിരുന്നു. പുതിയ സോഫയ്ക്കുള്ള പണം നല്‍കാന്‍ യുവതി വീട്ടുകാരോട് പറയണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഭാര്യ നിരസിച്ചു. 

തുടര്‍ന്ന് ഇയാള്‍ തന്നെ ഭാര്യയുടെ മാതാപിതാക്കളോട് പുതിയ സോഫയ്ക്കുള്ള പണം ആവശ്യപ്പെട്ടു. അവരും ഈ ആവശ്യം അംഗീകരിച്ചില്ല. ബുധനാഴ്ച ഇതേ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടു. പിന്നാലെ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം രണ്ടാം നിലയില്‍ നിന്ന് താഴോട്ട് വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനമായി ഇയാള്‍ സ്വര്‍ണവും ബൈക്കും ആവശ്യപ്പെട്ടതായും യുവതിയുടെ സഹോദരന്റെ പരാതിയില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT