പ്രതീകാത്മക ചിത്രം 
India

ശക്തിയായി കുലുക്കിയ ശേഷം തുറന്നു; സോഡാ കുപ്പിയുടെ അടപ്പ് തെറിച്ചുവീണത് യുവാവിന്റെ കണ്ണില്‍, കാഴ്ചപ്പോയി

സോഡാ കുപ്പിയുടെ അടപ്പ് തുളച്ചുകയറി യുവാവിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സോഡാ കുപ്പിയുടെ അടപ്പ് തുളച്ചുകയറി യുവാവിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു. സംഭവത്തില്‍ സോഡ വില്‍പ്പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈയില്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സിദ്ധേഷ് സാവന്തിന്റെ കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്. 

മുംബൈ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് അത്യപൂര്‍വ്വ സംഭവം ഉണ്ടായത്. സോഡാ കുപ്പിയുടെ അടപ്പ് തുറക്കുന്നതിനിടെ, തെറിച്ചുവീണ അടപ്പ് സിദ്ധേഷിന്റെ കണ്ണില്‍ തറയ്ക്കുകയായിരുന്നു. ഇടതുകണ്ണിലാണ് ഗുരുതരമായി പരിക്കേറ്റത്. 

ക്രിസ്മസ് ന്യൂഇയര്‍ അവധി കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കാന്‍ മുംബൈയില്‍ എത്തിയ സമയത്താണ് അപകടം സംഭവിച്ചത്.  കൂട്ടുകാര്‍ക്കൊപ്പം കടയിലെത്തിയ സാവന്ത് മൂന്ന് സോഡയ്ക്ക് ഓര്‍ഡര്‍ നല്‍കി. സോഡാ കുപ്പികള്‍ ശക്തിയായി കുലുക്കിയ ശേഷം തുറക്കുമ്പോഴാണ് അപകടം ഉണ്ടായത്. ആദ്യ രണ്ടു കുപ്പികള്‍ തുറന്ന് സോഡ ഗ്ലാസില്‍ പകര്‍ന്നു. 

മൂന്നാമത്തെ കുപ്പി തുറക്കുന്നതിനിടെ, തെറിച്ചുവീണ മെറ്റല്‍ അടപ്പ് സാവന്തിന്റെ ഇടതുകണ്ണില്‍ തറയ്ക്കുകയായിരുന്നു. കണ്ണില്‍ ആന്തരിക രക്തസ്രാവവും കടുത്ത വേദനയും അനുഭവപ്പെട്ടതോടെ, ഉടന്‍ തന്നെ കൂട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിക്കുന്നതിന് സാവന്ത് ചികിത്സ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് സോഡ കച്ചവടം നടത്തുന്ന വിശ്വനാഥ് സിങ്ങിനെതിരെ കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT