മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

017 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിദ്ധാര്‍ത്ഥ് എറണാകുളം കലൂര്‍ സ്വദേശിയാണ്
The viral Malayali in the Modi-Putin-Xi Jinping photo: Who is Siddharth Babu?
Modi-Putin-Xi Jinping
Edited By:
Updated on
2 min read

ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ 'എക്‌സി'ല്‍ പങ്കുവെച്ച ഒരു ചിത്രം ലോകശ്രദ്ധനേടിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെയും കൈകള്‍ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രത്തില്‍ മറ്റൊരാള്‍ കൂടിയുണ്ട്.

മൂന്ന് നേതാക്കളും തമ്മില്‍ ആശയവിനിമയം നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ പിന്നില്‍ നില്‍ക്കുന്ന നാലാമത്തെ ആള്‍ ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. മലയാളിയായ നയതന്ത്രജ്ഞനായ സിദ്ധാര്‍ത്ഥ് ബാബുവാണ് നേതാക്കള്‍ക്കൊപ്പം ചിത്രത്തിലുള്ളത്. 2017 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിദ്ധാര്‍ത്ഥ് എറണാകുളം കലൂര്‍ സ്വദേശിയാണ്.36 കാരനായ സിദ്ധാര്‍ത്ഥ് ബാബു നിലവില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ ഈസ്റ്റ് ഏഷ്യ ഡിവിഷന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്.

നവനിര്‍മ്മാണ്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലും തൃക്കാക്കര ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് 2012 ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം കരസ്ഥമാക്കി. പഠനത്തിനു ശേഷം ഒരു പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയില്‍ രണ്ടര വര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്ക് അദ്ദേഹം തിരിയുന്നത്. ആദ്യശ്രമം ലക്ഷ്യം കണ്ടില്ലെങ്കിലും പതറാതെ മുന്നോട്ടുപോയ അദ്ദേഹം, 2017 ല്‍ തന്റെ 26-ാം വയസ്സില്‍ അഖിലേന്ത്യാ തലത്തില്‍ 15-ാം റാങ്ക് കരസ്ഥമാക്കി. തുടര്‍ന്ന് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) തെരഞ്ഞെടുക്കുകയായിരുന്നു.

2017 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓഫീസര്‍ ട്രെയിനിയായാണ് അദ്ദേഹം തന്റെ നയതന്ത്ര ഉദ്യോഗജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആദ്യ വിദേശ നിയമനം ബെയ്ജിങ്ങിലായിരുന്നു; അവിടെ 2018-നും 2022-നും ഇടയില്‍ ആദ്യം തേര്‍ഡ് സെക്രട്ടറിയായും പിന്നീട് സെക്കന്‍ഡ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാല് വര്‍ഷം നീണ്ടുനിന്ന ആ നിയമനം അദ്ദേഹത്തെ ചൈനീസ് ഭാഷയില്‍ ആഴത്തിലുള്ള അറിവ് വളര്‍ത്താനും ചൈനയുമായുള്ള ഇടപെടലുകളില്‍ പ്രവൃത്തിപരിചയം നേടാനും സഹായിച്ചു.

The viral Malayali in the Modi-Putin-Xi Jinping photo: Who is Siddharth Babu?
'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

പിന്നീട് വിദേശകാര്യ മന്ത്രാലയത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായത് ഈ അനുഭവ സമ്പത്താണ്. തുടര്‍ന്ന് കാലിഫോര്‍ണിയയിലെ പ്രശസ്തമായ മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ നിന്ന് ഇംഗ്ലീഷ്-ചൈനീസ് വിവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. 2024-ല്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ചുമതലയേറ്റ സിദ്ധാര്‍ത്ഥ് ബാബു, നിലവില്‍ ചൈന, ജപ്പാന്‍, ഉത്തര-ദക്ഷിണ കൊറിയകള്‍ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശനയ രൂപീകരണത്തിലും ബന്ധങ്ങളിലും സുപ്രധാന പങ്കാണ് വഹിക്കുന്നത്.

ചൈനീസ് ഭാഷയിലുള്ള മികച്ച പ്രാവീണ്യം മുന്‍നിര്‍ത്തി, ഉന്നതതല നയതന്ത്ര ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമായി വിവര്‍ത്തനം ചെയ്യുന്നതും സിദ്ധാര്‍ത്ഥ് ബാബുവാണ്.

The viral Malayali in the Modi-Putin-Xi Jinping photo: Who is Siddharth Babu?
'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'
The viral Malayali in the Modi-Putin-Xi Jinping photo: Who is Siddharth Babu?
തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു
Summary

The viral Malayali in the Modi-Putin-Xi Jinping photo: Who is Siddharth Babu?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com