പ്രതീകാത്മക ചിത്രം 
India

പ്രണയബന്ധത്തോട് എതിര്‍പ്പ്; മര്‍ദ്ദിച്ചവശനാക്കി; കാമുകിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കൊടുത്തുകൊന്നു; ദൃശ്യങ്ങള്‍ മൊബൈലില്‍

ഇരുവരും തമ്മിലുള്ള പ്രണയബന്ധം അംഗികരിക്കാത്ത യുവതിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം യുവാവിന് വിഷം നല്‍കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: കാമുകിയുടെ ബന്ധുക്കള്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിഷം കൊടുത്തുകൊന്നു. ഗ്രേയ്റ്റര്‍  നോയിഡയിലെ കോട്വാലി ദാദ്രി മേഖയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള പ്രണയബന്ധം അംഗികരിക്കാത്ത യുവതിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം യുവാവിന് വിഷം നല്‍കുകയായിരുന്നു. യുവാവ് മരിച്ചെന്ന് കരുതി സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയും ചെയ്തു.

വിശാല്‍ പാണ്ഡെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രണയബന്ധത്തില്‍ രോഷാകുലരായ യുവതിയുടെ വീട്ടുകാര്‍ വിശാലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും യുവതിയെ കൊണ്ട് വീടിന് സമീപത്തെ കനാലിനടുത്തേക്ക് ഇയാളെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും പി്ന്നീട് വിഷം നല്‍കിയ ശേഷം മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നു

വഴിയാത്രക്കാരാണ് റോഡരികില്‍ അവശനിലയില്‍ യുവാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു യുവാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തിന് മുന്‍പ്് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; വിശാല്‍ പാണ്ഡെ എന്ന യുവാവിനെ യുവതിയെ കൊണ്ട് വീട്ടുകാര്‍ സംഭവസ്ഥലത്തേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍  ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും വിഷം നല്‍കുകയുമായിരുന്നു. യുവാവ് മരിച്ചെന്ന് കരുതി പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

യുവാവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം