ഫയല്‍ ചിത്രം 
India

കൂട്ടുകാരുമൊത്ത് രാത്രിയില്‍ കറങ്ങാന്‍ പോയി; 9കാരനെ അച്ഛന്‍ അടിച്ചുകൊന്നു

ബിഹാറില്‍ 9 വയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ 9 വയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു. രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങിയതാണ് അച്ഛന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മലഹിപക്ഡിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പിറ്റേന്ന് രാവിലെ മൂത്ത സഹോദരിയാണ് കുട്ടി മരിച്ച് കിടക്കുന്നത് കണ്ടത്. നമനാണ് അച്ഛന്‍ വിജയ് ലാല്‍ ചൗധരിയുടെ അടിയേറ്റ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാത്രി കൂട്ടുകാരോടൊപ്പം നമന്‍ കറങ്ങാന്‍ പോയി. തിരിച്ചു വീട്ടിലെത്തിയ മകനോട് വിജയ് ലാല്‍ കുപിതനായി. കൈകാലുകള്‍ കെട്ടിയിട്ട് കുട്ടിയെ അച്ഛന്‍ മണിക്കൂറുകളോളം തല്ലിയതായി പൊലീസ് പറയുന്നു. അടിയേറ്റ് ബോധം നഷ്ടപ്പെട്ട കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. കുട്ടികളെ പതിവായി അച്ഛന്‍ തല്ലാറുണ്ടെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാം

അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വിമാന യാത്രക്കാരുടെ പോക്കറ്റ് കീറും, ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും