പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവ് ഭാര്യയെ മൂന്നാം നിലയില്‍നിന്നു വലിച്ചെറിഞ്ഞു;, 35കാരി മരിച്ചു

ഉത്തര്‍പ്രദേശില്‍ 35കാരിയെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 35കാരിയെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് ഭര്‍ത്താവ്. ലഹരിമരുന്നിന് അടിമയായ ഭര്‍ത്താവ് ബാല്‍ക്കണിയുടെ മുകളില്‍ നിന്നാണ് യുവതിയെ താഴേക്ക് തള്ളിയിട്ടതെന്ന് പൊലീസ് പറയുന്നു.

മീററ്റിലെ കലിയ ഗാര്‍ധി മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. രജനിയാണ് കൊല്ലപ്പെട്ടത്. ലഹരിമരുന്നിന് അടിമയായ ബീരേന്ദ്ര സിങ്ങാണ് പ്രതി. 12 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ലഹരിമരുന്ന് ഉപയോഗത്തെ ചൊല്ലി ബീരേന്ദ്രസിങ്ങും രജനിയും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു.

അത്തരത്തില്‍ വഴക്കിടുന്നതിനിടെ, കുപിതനായ ഭര്‍ത്താവ് കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് യുവതിയെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന്് ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു. ഗാര്‍ഹിക പീഡന കേസില്‍ മുന്‍പ് ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT