പ്രതീകാത്മക ചിത്രം 
India

മരത്തില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി; ബന്ധുക്കള്‍ 25കാരനെ കൊലപ്പെടുത്തി 

മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നത് സഹിക്കവയ്യാതെയാണ് കൊലപാതകം

Author : സമകാലിക മലയാളം ഡെസ്ക്

അങ്കുള്‍: 25കാരനെ ബന്ധുക്കള്‍ ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നത് സഹിക്കവയ്യാതെയാണ് കൊലപാതകം. രാജ് കിഷോര്‍ പ്രഥാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 

ഒഡീഷയിലെ അങ്കുള്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. യുവാവവിനെ മരത്തില്‍ കെട്ടിയിട്ടശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് ഗ്രാമവാസികളുടെ മൊഴി. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

രാജ് കിഷോര്‍ സ്ഥിരമായി മദ്യപിക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ഇയാളുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക് ഇഷ്ടക്കേടുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !