പ്രതീകാത്മക ചിത്രം 
India

ഉറങ്ങിക്കിടന്നയാളെ മരത്തില്‍ കെട്ടിയിട്ടു, ജീവനോടെ തീകൊളുത്തി; നടുക്കുന്ന കൊലപാതകം

ഉറങ്ങിക്കിടന്നയാളെ മരത്തില്‍ കെട്ടിയിട്ടു, ജീവനോടെ തീകൊളുത്തി; നടുക്കുന്ന കൊലപാതകം

സമകാലിക മലയാളം ഡെസ്ക്

ബറെയ്‌ലി (യുപി): ഉത്തര്‍പ്രദേശില്‍ നാല്‍പ്പത്തിയഞ്ചുകാരനെ മരത്തില്‍ കെട്ടിയിട്ടു ജീവനോടെ കത്തിച്ചു കൊന്നു. ബറെയ്‌ലി ജില്ലയിലെ ശീഷ്ഗഢിലാണ് നടുക്കുന്ന സംഭവം. ധരംപാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. 

ശനിയാഴ്ച രാത്രിയാണ് ധരംപാലിന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. മരത്തില്‍ കെട്ടിയിട്ട നിലയില്‍ ആയിരുന്നു ശരീരം. ബലം പ്രയോഗിച്ച് മരത്തില്‍ കെട്ടിയിട്ടതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ഫോറന്‍സിക് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. ജീവനോടെ കത്തിക്കുകയായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. പൊള്ളലും അതിനെത്തുടര്‍ന്നുള്ള ആഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ധരംപാലിനെ പിന്നെ കണ്ടിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു. വീടിന് എണ്ണൂറു മീറ്റര്‍ അകലെയുള്ള മരത്തിലാണ് ശരീരം കണ്ടെത്തിയത്. ചെരിപ്പു ധരിച്ചിരുന്നില്ല. ശരീരം മരത്തില്‍ വരിഞ്ഞുകെട്ടിയ നിലയില്‍ ആയിരുന്നു. 

കൊലയ്ക്കു പിന്നില്‍ അയല്‍ക്കാരാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ധരംപാലിന്റെ വീട്ടുകാര്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് എസ്എസ്പി രോഹിത് സിങ് സാജ്വാന്‍ പറഞ്ഞു. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT