പ്രതീകാത്മക ചിത്രം 
India

ദലിത് യുവതിയെ വിവാഹം ചെയ്തു; 28 കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു

ദലിത് യുവതിയെ വിവാഹം ചെയ്തതിന്റെ പേരില്‍ 28കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദലിത് യുവതിയെ വിവാഹം ചെയ്തതിന്റെ പേരില്‍ 28കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. അഞ്ചുമാസം മുന്‍പ് ദലിത് യുവതിയെ വിവാഹം ചെയ്തത് മുതല്‍ യുവാവ് നിരന്തരം ഭീഷണി നേരിട്ടതായി സഹോദരന്‍ വെളിപ്പെടുത്തി.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ ഗുരുഗ്രാമില്‍ ഞായറാഴ്ചയാണ് സംഭവം. ആകാശാണ് കൊല്ലപ്പെട്ടത്. ഭാര്യവീട് സന്ദര്‍ശിച്ച ശേഷം തിരിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഭാര്യയൊന്നിച്ച് മടങ്ങവേ, വഴിമധ്യേ പ്രതികളില്‍ ഒരാളായ അജയിനെ ഓട്ടോറിക്ഷ തട്ടി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അജയ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആകാശിനെ മര്‍ദ്ദിക്കുകയായിരുന്നു. വടികളും ലാത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗ്രാമത്തിലെ യുവതിയെ ആകാശ് വിവാഹം ചെയ്തതില്‍ സംഘം അസ്വസ്ഥമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിശ്രവിവാഹത്തില്‍ ആകാശിനെ നിരന്തരം സംഘം ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ ആരോപിക്കുന്നു. ഗ്രാമത്തില്‍ പ്രവേശിച്ചാല്‍ പ്രതികാരം വീട്ടുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയിരുന്നതായും ആകാശിന്റെ സഹോദരന്‍ പറയുന്നു. 

ആകാശ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളാണ്. രാജസ്ഥാനിലെ ആള്‍വാറാണ് സ്വദേശം. ആകാശും ഭാര്യയും ഗുരുഗ്രാമിലാണ് താമസിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; ഒരു മരണം

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്