സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ നിന്നുള്ള ദൃശ്യം 
India

മോട്ടോര്‍ സൈക്കിള്‍ ടയര്‍ കഴുത്തിലണിയിച്ച് നൃത്തം ചെയ്യിച്ചു , മര്‍ദ്ദനം ; പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രാകൃത ശിക്ഷ ; മൂന്നുപേര്‍ അറസ്റ്റില്‍

ടയര്‍ കഴുത്തിലിട്ട് നൃത്തം ചെയ്യിച്ചതിന് പുറമെ, ഒരാള്‍ ഇവരുടെ തലയില്‍ നിരവധി തവണ വടി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രതികാരമായി യുവാവിനെയും യുവതിയെയും മോട്ടോര്‍ സൈക്കിള്‍ ടയര്‍ കഴുത്തിലണിയിച്ച് നൃത്തം ചെയ്യിച്ചു. മധ്യപ്രദേശിലെ കുന്‍ഡി ഗ്രാമത്തിലാണ് സംഭവം. യുവാവിനെയും യുവതിയെയും ഒളിച്ചോടാന്‍ സഹായിച്ചു എന്നാരോപിച്ച് 13 വയസ്സുള്ള ബാലികയെയും ടയര്‍ കഴുത്തിലിട്ട് നൃത്തം ചെയ്യിച്ചിരുന്നു. 

സെപ്റ്റംബര്‍ 12 നായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്, ധാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

ജൂലൈ മാസത്തിലാണ് 19 വയസ്സുള്ള യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. നാട്ടില്‍ നിന്നും മുങ്ങിയ ഇവര്‍ ഗുജറാത്തിലേക്കാണ് പോയത്. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഇവര്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അഞ്ചംഗ സംഘം ഇവരെ പിടികൂടി പ്രാകൃത ശിക്ഷയ്ക്ക് ഇരയാക്കിയത്.

ടയര്‍ കഴുത്തിലിട്ട് നൃത്തം ചെയ്യിച്ചതിന് പുറമെ, ഒരാള്‍ ഇവരുടെ തലയില്‍ നിരവധി തവണ വടി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തിലെ മറ്റു രണ്ടു പ്രതികള്‍ക്കും വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പട്ടീദാര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT