നരേന്ദ്ര മോദി,അമിത് ഷാ/പിടിഐ 
India

മണിപ്പൂര്‍: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയില്‍; 12 മണിക്കൂര്‍ ചര്‍ച്ച

കോൺ​ഗ്രസിൽ നിന്നും രാഹുൽ ​ഗാന്ധിയാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ ആദ്യം സംസാരിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭ ചര്‍ച്ച ചെയ്യും. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ നരേന്ദ്രമോദി ഇതിനു തയ്യാറാകാതിരുന്നതോടെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. 

അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ രാവിലെ 11 മുതല്‍ ചര്‍ച്ച ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. രണ്ടു ദിവസങ്ങളിലായി 12 മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. കോൺ​ഗ്രസിൽ നിന്നും രാഹുൽ ​ഗാന്ധിയാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ ആദ്യം സംസാരിക്കുക. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. 

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് പാര്‍ലമെന്റില്‍ മറുപടി പറയിക്കാനുള്ള നീക്കമായിട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണുന്നത്. കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ ബിആർഎസ് ഇന്ത്യ മുന്നണിയെ പിന്തുണക്കും. അതേസമയം ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും. 

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുമ്പായി ഇന്ത്യാ സഖ്യം നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മണിപ്പൂര്‍ കലാപത്തിന്റെ മുറിവുണക്കാനും നിയമവാഴ്ച പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ കടിഞ്ഞാണ്‍ സുപ്രീംകോടതി ഇന്നലെ ഏറ്റെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത