മഞ്ഞകലര്‍ന്ന പുക പുറന്തള്ളുന്ന ക്യാനുമായി പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ച ഒരാളെ പൊലീസ് പിടികൂടുന്നു/ പിടിഐ 
India

'മകന്‍ സമൂഹത്തിലെ തിന്‍മകള്‍ക്കെതിരെ പോരാടുന്ന വ്യക്തി', സ്വാമി വിവേകാനന്ദന്റെ അനുയായിയെന്ന് മനോരഞ്ജന്റെ പിതാവ് 

മകന്‍ നല്ലവനും സത്യസന്ധനുമായ ആണ്‍കുട്ടിയാണ്. അവന്‍ എപ്പോഴും സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധം നടത്തിയതിന് പിടിയിലായവരില്‍ ഒരാളായ മനോരഞ്ജന്‍ സ്വാമി വിവേകാനന്ദന്റെ അനുയായിയാണെന്ന് പിതാവ്. മൈസൂര്‍ സര്‍വകലാശാലയില്‍ എഞ്ചിനീയറിങ് പഠിച്ച മനോരഞ്ജന്‍ സമൂഹത്തിലെ തിന്‍മകള്‍ക്കെതിരെ പോരാടുന്ന വ്യക്തിയാണെന്നും പിതാവ് ദേവരാജഗൗഡ പറഞ്ഞു. 

ഡല്‍ഹിയില്‍ കുറച്ച് ജോലി ഉണ്ടെന്ന് പറഞ്ഞാണ് മനോരഞ്ജന്‍ നാല് ദിവസം നഗരം വിട്ടതെന്നാണ് വീട്ടുകാരുടെ മൊഴി. മകന്‍ നല്ലവനും സത്യസന്ധനുമായ ആണ്‍കുട്ടിയാണ്. അവന്‍ എപ്പോഴും സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. അവന്‍ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ വായിക്കും. മകന് മുന്‍കാല ക്രിമിനല്‍ ചരിത്രമൊന്നുമില്ലെന്നും അവന്‍ നിരപരാധിയും നന്നായി പഠിക്കുന്നവനുമാണെന്നും ദേവരാജഗൗഡ കൂട്ടിച്ചേര്‍ത്തു.  

തനിക്ക് ജോലിയുണ്ടെന്ന് പറഞ്ഞ് മകന്‍ പലപ്പോഴും പല സ്ഥലങ്ങളും സന്ദര്‍ശിക്കാറുണ്ടായിരുന്നു. എപ്പോഴും യാത്ര ചെയ്യുന്ന സ്വഭാവം ഉള്ള ആളാണെന്നും പിതാവ് പറഞ്ഞു.  മൈസൂരു സിറ്റി പൊലീസ് വിജയനഗറിലെ മനോരഞ്ജന്റെ വീട്ടിലെത്തി എസിപി ഗജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. 
മനോരഞ്ജന്റെ പിതാവ് ദേവരാജഗൗഡ മൈസൂര്‍ സര്‍വകലാശാലയിലെ ജീവനക്കാരനാണെന്നാണ് വിവരം. 

ലോക്സഭയിലെ പ്രതിഷേധം ഭീകരാക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 2001 ലെ പാര്‍ലമെന്റ് ആക്രണമത്തിന്റെ 22 -ാം വാര്‍ഷിക വേളയിലാണ് ലോക്സഭയെ ഞെട്ടിച്ച പ്രതിഷേധം അരങ്ങേറിയത്. എന്നാല്‍ പാര്‍ലമെന്റ് ആക്രമണവുമായി ഇന്നത്തെ പ്രതിഷേധത്തിന് ബന്ധമില്ലെന്നും പൊലീസ് സൂചിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT