പ്രതീകാത്മക ചിത്രം 
India

വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടി, യുവാവിന്റെ മൂക്ക് മുറിച്ച് പ്രതികാരം; അറസ്റ്റ്

വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.മകള്‍ക്കൊപ്പം ഒളിച്ചോടിയതിന് യുവാവിനെതിരെ പ്രതികാരം ചെയ്ത യുവതിയുടെ അച്ഛനും നാലു സഹോദരങ്ങളുമാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.

രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ആക്രമണത്തിന് ഇരയായ 25കാരനായ ഹമീദ് ഖാന്‍ നല്‍കിയ പരാതിയിലാണ് നടപടി. ജനുവരിയിലാണ് ഹമീദ് യുവതിക്കൊപ്പം ഒളിച്ചോടിയത്. അജ്മീറിലെ ഗെഗാള്‍ ഗ്രാമത്തില്‍ വാടക വീട് എടുത്ത് താമസിക്കുന്നതിനിടെ യുവതിയുടെ അച്ഛനും സഹോദരങ്ങളും വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയതായി ഹമീദിന്റെ പരാതിയില്‍ പറയുന്നു.

തന്റെ കാമുകിയെ ഭര്‍ത്താവിന്റെ അരികിലേക്ക് അയച്ചശേഷം തന്നെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമീദിനെ തടാകത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മൂക്ക് മുറിച്ചതെന്ന് പൊലീസ് പറയുന്നു. 

അരിവാള്‍ ഉപയോഗിച്ചാണ് മൂക്ക് മുറിച്ചത്. തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയ ഹമീദ്, പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഹമീദിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ പ്രതികളെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവതിയുടെ വീട്ടുകാരുടെ പ്രവൃത്തി കിരാതമെന്നും പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT