പ്രതീകാത്മക ചിത്രം 
India

ബൈക്കില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു

ഛത്തീസ്ഗഡിലെ രാജ്‌നന്ദഗാവ് ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്



റായ്പുര്‍: ഛത്തീസ്ഗഡിലെ രാജ്‌നന്ദഗാവ് ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബോര്‍ട്ടലാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കാളാഴ്ച രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് സംഭവം.

ജില്ലാ സേനാ ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷ് സിങ് രാജ്പുത്തും ഛത്തീസ്ഗഡ് ആര്‍മ്ഡ് ഫോഴ്സ് കോണ്‍സ്റ്റബിള്‍ അനില്‍ കുമാര്‍ സാമ്രാട്ടുമാണ് കൊല്ലപ്പെട്ടത്. പ്രാഥമിക വിവരം അനുസരിച്ച് ഇരുവരും ബോര്‍ട്ടലാവ് പൊലീസ് ക്യാമ്പില്‍ നിന്ന് മഹാരാഷ്ട്ര അതിര്‍ത്തിയിലേക്ക് പോവുന്നതിനിടെയാണ് ആക്രമണം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ ആയുങ്ങളൊന്നും കൈവശം വെച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. 

ആയുധധാരികളായ മാവോയിസ്റ്റുകളുടെ സംഘം അവര്‍ക്കു നേരെ വെടിയുതിര്‍ത്തുകയായിരുന്നു. ഇവരുടെ മോട്ടോര്‍സൈക്കിള്‍ മാവോയിസ്റ്റുകള്‍ അഗ്നിക്കിരയാക്കി. ഒരാള്‍ സംഭവസ്ഥലത്തുവെച്ചും മറ്റേ ഉദ്യോഗസ്ഥന്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലുമാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT