ഝാര്‍ഖണ്ഡില്‍ മൂന്ന് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു പ്രതീകാത്മക ചിത്രം
India

'കിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ നേതാവ്; തലയ്ക്ക് ഒരു കോടി വില'; ഝാര്‍ഖണ്ഡില്‍ മൂന്ന് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

രഘുനാഥ് ഹെംബ്രാം, ബിര്‍സെന്‍ ഗഞ്ചു എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മാവോയിസ്റ്റുകള്‍.

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍, മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട സഹദേവ് സോറനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രഘുനാഥ് ഹെംബ്രാം, ബിര്‍സെന്‍ ഗഞ്ചു എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മാവോയിസ്റ്റുകള്‍.

ഗോര്‍ഹര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പന്‍തിത്രി വനമേഖലയില്‍ രാവിലെ ആറ് മണിയോടെയാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സഹദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങള്‍ തിരച്ചിലിനിടെ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് സഹദേവ് സോറന്‍. ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് ഇയാളെന്നും ഝാര്‍ഖണ്ഡ് പൊലീസ് പറഞ്ഞു. വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ സംയുക്തനീക്കത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

സഹേദവിനെ കൂടാതെ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാക്കളായ രഘുനാഥ് ഹെംബ്രാം, ബിര്‍സെന്‍ ഗഞ്ചു എന്നിവരെ കണ്ടെത്തുന്നവര്‍ക്കും സര്‍ക്കാര്‍ 25 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും സുരക്ഷാ സേന അറിയിച്ചു.

A top CPI (Maoist) commander carrying a Rs 1 crore bounty and two other senior rebels were killed in a joint security operation in Jharkhand's Hazaribagh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT