ശരീരത്തിന്റെ പാതി ട്രാക്കില്‍; ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച 62കാരിയുടെ കാല്‍തെറ്റി, അത്ഭുത രക്ഷപ്പെടല്‍- വിഡിയോ

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച് ട്രാക്കിലേക്ക് വീണ 62കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
62-year-old woman miraculously escape
62-year-old woman miraculously escapeസ്ക്രീൻഷോട്ട്
Updated on
1 min read

കൊല്‍ക്കത്ത: ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച് ട്രാക്കിലേക്ക് വീണ 62കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. 62കാരിയുടെ ദേഹത്തിന്റെ പാതി ട്രാക്കിലേക്ക് വീണെങ്കിലും രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ ആണ് രക്ഷയായത്.

ബംഗാളിലെ ബകുര റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ 11മണിക്കാണ് സംഭവം. പുരുലിയ സ്വദേശിയായ സബാനി സിന്‍ഹയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്കാണ് സ്ത്രീ കയറാന്‍ ശ്രമിച്ചത്. പിന്നാലെ കാല്‍ തെറ്റി വീണു. ശരീരത്തിന്റെ പാതി ട്രാക്കിലേക്ക് വീണെങ്കിലും രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു. ഇവര്‍ ഓടിയെത്തി സ്ത്രീയെ വലിച്ചുകയറ്റി.

62-year-old woman miraculously escape
'ഞാന്‍ ശിവഭക്തന്‍, കോണ്‍ഗ്രസിന്റെ അധിക്ഷേപ വിഷത്തെ വിഴുങ്ങാനുള്ള കഴിവുണ്ട്; ജനം എന്നെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍'

എഎസ്ഐ മനീഷ് കുമാറും വനിതാ കോണ്‍സ്റ്റബിള്‍ ഗായത്രി ബിശ്വാസുമാണ് സബാനിയെ ജീവിതത്തിലേക്ക് കൈ പിടിച്ചുകയറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

62-year-old woman miraculously escape
രക്ഷിതാക്കള്‍ കുട്ടികളോട് മാതൃഭാഷയില്‍ സംസാരിക്കണം, ഹിന്ദി സംസാര ഭാഷയ്ക്ക് അപ്പുറത്തേക്ക് വളരണം: അമിത് ഷാ
Summary

62-year-old woman miraculously escapes after falling while trying to board a moving train - Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com