'ഞാന്‍ ശിവഭക്തന്‍, കോണ്‍ഗ്രസിന്റെ അധിക്ഷേപ വിഷത്തെ വിഴുങ്ങാനുള്ള കഴിവുണ്ട്; ജനം എന്നെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍'

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
 Prime Minister Narendra Modi
പ്രശസ്ത സംഗീതജ്ഞനായ ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദിയിൽ ആദരം അർപ്പിച്ച് നരേന്ദ്രമോദി ( narendra modi) എക്സ്
Updated on
1 min read

ഗുവാഹത്തി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ ശിവഭക്തനാണെന്നും കോണ്‍ഗ്രസിന്റെ അധിക്ഷേപ വിഷത്തെ വിഴുങ്ങാനുള്ള കഴിവുണ്ടെന്നും മോദി പറഞ്ഞു. ജനങ്ങളാണ് തന്റെ യജമാനന്മാരും 'റിമോട്ട് കണ്‍ട്രോളും' എന്നും അവരുടെ മുന്നിലാണ് താന്‍ വേദന പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയെയും അമ്മയെയും കോണ്‍ഗ്രസ് അധിക്ഷേപിക്കുകയാണെന്ന ബിജെപിയുടെ പ്രചാരണത്തിനിടെയാണ് മോദിയുടെ വാക്കുകള്‍.

അസമിലെ ധരങ്ങില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മോദി. 'എനിക്കറിയാം, കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നാകെ എന്നെ ലക്ഷ്യം വച്ചുകൊണ്ട് മോദി വീണ്ടും കരയുകയാണെന്നാണ് പറയുന്നത്. ജനങ്ങളാണ് എന്റെ ദൈവം. ഞാന്‍ അവരുടെ മുന്നില്‍ എന്റെ വേദന പ്രകടിപ്പിച്ചില്ലെങ്കില്‍, പിന്നെ ആരുടെ മുന്നിലാണ് പറയേണ്ടത്? അവര്‍ എന്റെ യജമാനന്മാരാണ്, എന്റെ ദൈവങ്ങളാണ്, എന്നെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോളാണ്. എനിക്ക് മറ്റ് റിമോട്ട് കണ്‍ട്രോളുകളൊന്നുമില്ല,'- അദ്ദേഹം പറഞ്ഞു.

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയും കോണ്‍ഗ്രസും ആരോപണ പ്രത്യാരോപണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് പരിപാടിയില്‍ മോദിയെയും അമ്മ ഹീരാബെന്‍ മോദിയെയും അപമാനിച്ചതായി കാട്ടി ബിജെപി വ്യാപക പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, സ്വന്തം അമ്മയെ പോലും തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുകയാണ് മോദിയെന്നാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ഇതിനുപിന്നാലെ മോദിയുടെയും അമ്മയുടെയും എഐ നിര്‍മിത വിഡിയോ കോണ്‍ഗ്രസ് പുറത്തിറക്കിയതും വിവാദമായിരിക്കുകയാണ്.

 Prime Minister Narendra Modi
രക്ഷിതാക്കള്‍ കുട്ടികളോട് മാതൃഭാഷയില്‍ സംസാരിക്കണം, ഹിന്ദി സംസാര ഭാഷയ്ക്ക് അപ്പുറത്തേക്ക് വളരണം: അമിത് ഷാ

കോണ്‍ഗ്രസ് ഭരണകാലത്ത് ഭീകരാക്രമണം ഉണ്ടായപ്പോള്‍ അവര്‍ മൗനം പാലിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇപ്പോള്‍, നമ്മുടെ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തുന്നു, പാകിസ്ഥാന്റെ എല്ലാ കോണുകളില്‍ നിന്നും ഭീകരതയെ പിഴുതെറിയുകയാണ്. പക്ഷേ കോണ്‍ഗ്രസുകാര്‍ പാകിസ്ഥാന്‍ സൈന്യത്തോടൊപ്പം നില്‍ക്കുന്നു. അവര്‍ അവരുടെ അജണ്ടകള്‍ മുന്നോട്ട് വയ്ക്കുന്നു. പാകിസ്ഥാന്റെ നുണകള്‍ കോണ്‍ഗ്രസിന്റെ അജണ്ടയായി മാറുന്നു. അതുകൊണ്ട് നിങ്ങള്‍ എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനെ സൂക്ഷിക്കണം'- പ്രധാനമന്ത്രി പറഞ്ഞു.

 Prime Minister Narendra Modi
മതേതര ജനാധിപത്യത്തെ നിരാകരിക്കുന്നു, പുലര്‍ത്തുന്നത് തീവ്രചിന്ത; ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് ശശി തരൂര്‍
Summary

'I'm Shiva's Devotee, Will Swallow Poison': PM's  scathing attack on Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com