India

നിയന്ത്രണം കടുപ്പിക്കുന്നു; കണ്ടെയ്ന്‍മെന്റ് സോണില്‍ മാര്‍ക്കറ്റുകള്‍ അടച്ചിടും; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കണ്ടെയ്ന്‍മെന്റ് സോണില്‍ മാര്‍ക്കറ്റുകള്‍ അടച്ചിടും. ഇതിന് പുറത്തുള്ളവയ്ക്ക്് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി മാര്‍ക്കറ്റ് ഓണേഴ്‌സ് അസോസിയേഷനുകളുമായി ആരോഗ്യ മന്ത്രാലയം ബന്ധപ്പെടും.

കോവിഡിന് അനുയോജ്യമായ പെരുമാറ്റ രീതികള്‍ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാര്‍ക്കറ്റ് അസോസിയേഷനുകള്‍ ഉപസമിതി രൂപീകരിക്കണം. സ്വയം നിയന്ത്രണം പരാജയപ്പെടുകയും ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും സംഭവിച്ചാല്‍, ഒന്നിടവിട്ട ദിവസങ്ങളില്‍മാത്രം മാര്‍ക്കറ്റുകള്‍ തുറക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി അടയ്ക്കുകയോ പോലുള്ള നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് ഏര്‍പ്പെടുത്താം

65 വയസ്സിനു മുകളിലുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ വീട്ടില്‍തന്നെ കഴിയണം. അത്യാവശ്യം കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ. ഹൈ റിസ്‌കിലുള്ള കടകളിലെ ജീവനക്കാര്‍ അധിക മുന്‍കരുതലുകള്‍ എടുക്കണം. പൊതുജനങ്ങളുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലിയില്‍നിന്നു വിട്ടുനില്‍ക്കണം. ശാരീരിക അകലം, മാസ്‌ക് ഉപയോഗം, പതിവ് ശുചിത്വം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT