പ്രതീകാത്മക ചിത്രം 
India

ശല്യം അധികമായപ്പോള്‍ യുവതി നമ്പര്‍ മാറ്റി, കാമുകിയെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി; വിവാഹിതനായ യുവാവ് അറസ്റ്റില്‍

ഉത്തരാഖണ്ഡില്‍ ആറുദിവസം മുന്‍പ് അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ആറുദിവസം മുന്‍പ് അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കാമുകന്‍ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു.

റാണിപൂരിലാണ് സംഭവം. കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ പുനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 26നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ മരിച്ചത് യുവതിയാണെന്ന് മനസിലായി. എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

അതിനിടെ, തന്റെ മകളെ കാണാനില്ലെന്ന് കാട്ടി ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞത്. 

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പുനീതുമായി യുവതി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നതിനാല്‍ കല്യാണത്തിന് ഇരുവരുടെയും കുടുംബം എതിരായിരുന്നു. അതിനിടെ ഫെബ്രുവരിയില്‍ പുനീത് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. കല്യാണത്തിന് ശേഷവും ബന്ധം തുടരാന്‍ പുനീത് കാമുകിയെ നിര്‍ബന്ധിച്ചതായും പൊലീസ് പറയുന്നു.

ശല്യം അധികമായതോടെ യുവതി ഫോണ്‍ നമ്പര്‍ മാറ്റി. ഇതില്‍ കുപിതനായ പുനീത് കാണാനാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. തുടര്‍ന്ന് മൃതദേഹം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT