മാസ്‌ക് ധരിച്ച യുവതി /ഫയല്‍ ചിത്രം 
India

കോവിഡ് വ്യാപനം; ആറ് മാസം കൂടി നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായി കോവിഡിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; സംസ്ഥാനത്ത് അടുത്ത ആറ് മാസം കൂടി എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കര്‍ഫ്യൂ,  ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത് വേണ്ട നിലപാടിലാണ് സര്‍ക്കാരെന്നും ഉദ്ധവ് പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായി കോവിഡിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് ഒരു ആറ് മാസത്തേക്കെങ്കിലും ശീലമാക്കണമെന്ന് താക്കറെ പറഞ്ഞു.

ശനിയാഴ്ച മഹാരാഷ്ട്രയില്‍ 3,940 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 18,92,707 പേര്‍ക്കാണ് രോഗബാധ. 48,648 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് സിങ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?