ചിത്രം: പിടിഐ 
India

വിമാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം; എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ബോധവത്കരണ അനൗണ്‍സ്‌മെന്റുകള്‍ നിരന്തരം നടത്തണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. മാസ്‌ക്, സാനിറ്റൈസേഷന്‍ അടക്കമുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. 

യാത്രക്കാര്‍ വിമാനത്താവളത്തില്‍ വരുമ്പോഴും, യാത്രാവേളയിലും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കേണ്ടതാണ്. വിമാനക്കമ്പനികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ബോധവത്കരണ അനൗണ്‍സ്‌മെന്റുകള്‍ നിരന്തരം നടത്തണം. 

യാത്രക്കാര്‍ക്ക് വിമാന്തതില്‍ ആവശ്യമെങ്കില്‍ എക്‌സ്ട്രാ മാസ്‌ക് നല്‍കണം. എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, സുരക്ഷാ ജീവനക്കാര്‍, മറ്റു വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരുമായി സഹകരിച്ച് കോവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT