ബിഹാറിൽ കെട്ടിടത്തിലുണ്ടായ സ്ഫോടനം/ എഎൻഐ ചിത്രം 
India

ബിഹാറില്‍ വന്‍ സ്‌ഫോടനം, ഏഴു മരണം; മൂന്നുനില കെട്ടിടം തകര്‍ന്നു

സ്‌ഫോടനത്തില്‍ സമീപത്തെ രണ്ടു മൂന്ന് വീടുകൾക്കും കേടുപാടുകള്‍ സംഭവിച്ചു

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭഗല്‍പൂര്‍ ജില്ലയിലെ താതാര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

സ്‌ഫോടനത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു. പത്തോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സംശയിക്കുന്നത്. ഇവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. 

കെട്ടിടത്തിലുള്ള കുടുംബം പടക്ക നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നതായും, അവിടെ സൂക്ഷിച്ചിരുന്ന വെടിമരുന്നുകള്‍ക്ക് തീപിടിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നുമാണ് പ്രഥമദൃഷ്ട്യാ മനസ്സിലായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത് കുമാര്‍ സെന്‍ പറഞ്ഞു. 

സ്‌ഫോടനത്തില്‍ സമീപത്തെ രണ്ടു മൂന്ന് വീടുകൾക്കും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനമുണ്ടായ കെട്ടിടത്തിന് സമീപം ഒരു അനാഥാലയവും സ്ഥിതിചെയ്യുന്നുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT