ജാർഖണ്ഡിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം/ ചിത്രം എഎൻഐ 
India

ഝാർഖണ്ഡിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം, 14 പേർ മരിച്ചു

ആശിർവാദ് ടവർ അപ്പാർട്ട്‌മെന്റിൽ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി:  ഝാർഖണ്ഡിൽ ധൻബാദിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം. അപടത്തിൽ 14 പേ‌ർ വെന്തു മരിച്ചു. മരിച്ചവരിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നിരവധിപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ ഇനിയും ആളുകൾ കുടിങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. 

ധൻബാദിലെ ജോറാഫകിലുള്ള ആശിർവാദ് ടവർ അപ്പാർട്ട്‌മെന്റിൽ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ അപ്പാർട്ട്‌മെന്റിൽ എത്തിയിരുന്നുവെന്ന് ധൻബാദ് എസ്എസ്പി സഞ്ജീവ് കുമാർ പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.  കെട്ടിടത്തിലെ മധ്യഭാഗത്തായാണ് തീപടർന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ദുഃഖം രേഖപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

SCROLL FOR NEXT