കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനത്തിനകത്ത് കണ്ടെത്തിയ പാമ്പ് 
India

കൊല്‍ക്കത്ത- മുംബൈ വിമാനത്തില്‍ കൂറ്റന്‍ പാമ്പ്, ബാഗേജ് ബെല്‍റ്റില്‍ ചുരുണ്ടുകൂടി- വീഡിയോ 

മുംബൈയിലേക്ക് യാത്ര പുറപ്പെടാനിരിക്കേ, ഇന്‍ഡിഗോയുടെ വിമാനത്തില്‍ പാമ്പിനെ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുംബൈയിലേക്ക് യാത്ര പുറപ്പെടാനിരിക്കേ, ഇന്‍ഡിഗോയുടെ വിമാനത്തില്‍ പാമ്പിനെ കണ്ടെത്തി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് സംഭവം.

മുംബൈയിലേക്ക് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് ബാഗേജ് ബെല്‍റ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. റായ്പൂരില്‍ നിന്ന് പറന്നെത്തിയ വിമാനം മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് റിമോട്ട് ബേയില്‍ പാര്‍ക്ക് ചെയ്യാന്‍ മാറ്റിയിട്ടു. അവിടെ വച്ച് ഗ്രൗണ്ട് സ്റ്റാഫാണ് പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ വിമാനത്താവള അധികൃതരെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയ പാമ്പിനെ പിടികൂടി.

ലഗേജ് പുറത്തേയ്ക്ക് എടുക്കുന്നതിനിടെയാണ് പാമ്പ് വിമാനത്തിന് അകത്തേയ്ക്ക് പ്രവേശിച്ചതെന്നാണ് നിഗമനം. പാമ്പ് ചേരയാണെന്ന് തിരിച്ചറിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം