പ്രതീകാത്മക ചിത്രം 
India

രണ്ടില്‍ കൂടുതല്‍ കുട്ടികളെങ്കില്‍ പ്രസവാവധി കിട്ടില്ല; രണ്ടാംവിവാഹത്തില്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയ നേഴ്‌സിന് അവധി നിഷേധിച്ച് കോടതി 

പ്രസവാവധി നിഷേധിച്ച ഹോസ്പിറ്റല്‍ നടപടിക്കെതിരെയാണ് നേഴ്‌സ് പരാതിയുമായി കോടതിയെ സമീപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള സ്ത്രീകള്‍ക്ക് പ്രസവാവധിക്ക് അര്‍ഹതയില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. രണ്ടാം വിവാഹത്തില്‍ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്ന നേഴ്‌സിന്റെ ഹര്‍ജിയില്‍ വിധിപറയുകയായിരുന്നു കോടതി. പ്രസവാവധി നിഷേധിച്ച ഹോസ്പിറ്റല്‍ നടപടിക്കെതിരെയാണ് നേഴ്‌സ് പരാതിയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ രണ്ട് കുട്ടികളുള്ള ആളെ പുനര്‍വിവാഹം ചെയ്ത സ്ത്രീക്ക് അവധിക്ക് അര്‍ഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

രണ്ട് കുട്ടികളുള്ള ആളുമായി വിവാഹിതയായ സ്ത്രീ തങ്ങളുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് പ്രസവാവധിക്ക് അപേക്ഷിച്ചത്. 2019 ജൂലൈ മുതല്‍ 2019 സെപ്റ്റംബര്‍ വരെയാണ് അവധിക്ക് അപേക്ഷിച്ചത്. എന്നാല്‍ ഔദ്യോഗിക രേഖയില്‍ ഭര്‍ത്താവിന് ആദ്യ വിവാഹത്തില്‍ ഉണ്ടായ കുട്ടികളുടെ വിവരങ്ങള്‍ നേഴ്‌സ് ചേര്‍ത്തിട്ടുണ്ട്. ഇത് കാണിച്ച് അവധി നിഷേധിക്കുകയായിരുന്നു ഇവര്‍ ജോലിചെയ്യുന്ന പിജിഐഎംഇആര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്) എന്ന സ്ഥാപനം. കുട്ടികളുടെ പരിരക്ഷയ്ക്കും ചികിത്സയ്ക്കുമായി പലപ്പോഴും നേഴ്‌സ് അവധി എടുത്തിട്ടുണ്ടെന്നും രേഖാപരമായി രണ്ട് കുട്ടികളുള്ള ഇവര്‍ക്ക് പ്രസവാവധിക്ക് അര്‍ഹതയില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. 

പ്രസവിച്ചതല്ലെങ്കിലും ഭര്‍ത്താവിന്റെ ആദ്യ കുട്ടികളുടെ അമ്മയാണ് പരാതിക്കാരി എന്ന് പറഞ്ഞ കോടതി ഇപ്പോള്‍ ജനിച്ച കുട്ടിയെ ഇവരുടെ മൂന്നാമത്തെ കുഞ്ഞായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് പറഞ്ഞു. ആദ്യത്തെ രണ്ട് കുട്ടികളുടെ ചിക്തിസയ്ക്കും മറ്റുമായി നേഴ്‌സ് അവധി എടുത്തത് പരിഗണിച്ചാണ് കോടതിയുടെ വിധി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു