Mathura man carries snake in pocket to hospital after being bitten  X
India

കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് യുവാവ് ആശുപത്രിയില്‍; പൊലീസെത്തി പുറത്തെടുത്തു-വിഡിയോ

5 അടി നീളമുള്ള പാമ്പാണ് ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കടിച്ച പാമ്പിനേയും പോക്കറ്റില്‍ വെച്ച് യുവാവ് ആശുപത്രിയില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ ദീപക്ക്(39) ആണ് പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തിയത്. ജാക്കറ്റിനുള്ളില്‍ വെച്ചുകൊണ്ടാണ് ഇയാള്‍ എമര്‍ജസി വാര്‍ഡിലെത്തിയത്.

5 അടി നീളമുള്ള പാമ്പാണ് ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നത്. തിങ്കഴാഴ്ചയാണ് മഥുര സ്വദേശിയായ ദീപക്കിനെ പാമ്പ് കടിച്ചത്. കുത്തിവെപ്പിനായി ഇയാള്‍ കടിച്ച പാമ്പിനെ പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് ആശുപത്രിയിലെത്തിയതെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് നീരജ് അഗര്‍വാള്‍ പറഞ്ഞു.

മറ്റ് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്നതിനാല്‍ പാമ്പിനെ പുറത്തുവിടാന്‍ യുവാവിനോട് ആശുപത്രി അധികൃതര്‍ പറഞ്ഞു. പിന്നീട് പൊലീസിനെ വിളിച്ച് പാമ്പിനെ പുറത്തുവിട്ടു.

Mathura man carries snake in pocket to hospital after being bitten

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവു നായയ്ക്കു തീറ്റ കൊടുക്കുന്നവരും ആക്രമണത്തിന് ഉത്തരവാദികള്‍, സംസ്ഥാനങ്ങള്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടിവരും: സുപ്രീംകോടതി

10 രൂപയ്ക്ക് പ്രാതല്‍, ഇന്ദിരാ കാന്റീനുകള്‍ തുടങ്ങും; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍

'ഭാരതപ്പുഴ കയ്യേറി'; തിരുനാവായയിലെ കുംഭമേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍

മിൽമയുടെ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

എല്‍ഡിഎഫ് അംഗം വിട്ടുനിന്നു; കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രം കുറിച്ച് ബിജെപി

SCROLL FOR NEXT