പ്രതീകാത്മക ചിത്രം 
India

ആറരലക്ഷം രൂപയുടെ കോവിഡ് പരിശോധനാ കിറ്റുകളുമായി ഡോക്ടര്‍ മുങ്ങി, പരാതി , അറസ്റ്റ്

മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉച്ചഭക്ഷണത്തിന് പോയ സമയത്താണ് ഇയാള്‍ കിറ്റുകളുമായി സ്ഥലംവിട്ടത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : കോവിഡ് പരിശോധനാ കിറ്റുകളുമായി മുങ്ങിയ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. ആറരലക്ഷം രൂപ വിലമതിക്കുന്ന 16 ബോക്‌സ് കോവിഡ് ടെസ്റ്റിങ് കിറ്റുകളുമായാണ് 21 കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി സ്ഥലം വിട്ടത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ എന്‍എച്ച്എല്‍ മുനിസിപ്പല്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കോവിഡ് ടെസ്റ്റിങ് കിറ്റുമായി മുങ്ങിയത്. 

ഗാന്ധിനഗര്‍ ജില്ലയിലെ അഡലാജ് സ്വദേശിയായ മിത് ജെത്‌വയാണ് കിറ്റുമായി മുങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്. അഹമ്മദാബാദിലെ ഗാട്ട്‌ലോഡിയ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് അനുവദിച്ച ആന്റിജന്‍ കിറ്റുമായാണ് ഇയാള്‍ സ്ഥലം വിട്ടത്. 

ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 24 ന് ഉച്ചയ്ക്ക് താന്‍ ഉച്ചഭക്ഷണത്തിന് പോയപ്പോഴും, മറ്റ് സ്റ്റാഫുകള്‍ കോവിഡ് ടെസ്റ്റ് കിറ്റുകളുടെ സ്‌റ്റോക്ക് ശരിയാക്കുന്നതിന്റെയും തിരക്കിനിടയിലാണ് ഇയാള്‍ ആന്റിജന്‍ കിറ്റുകള്‍ മോഷണം പോയതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. പവന്‍ പട്ടേല്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതിശക്ത മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് സിങ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?