ഫയല്‍ ചിത്രം 
India

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന് കോണ്‍ഗ്രസ് ; 25 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് സോണിയ

വാക്‌സിന്‍ വിതരണത്തിലും കേന്ദ്രസർക്കാർ പക്ഷപാതിത്വം കാണിക്കുന്നതായും സോണിയ കുറ്റപ്പെടുത്തി. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന് കോണ്‍ഗ്രസ്. രണ്ടാം തരംഗം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ 25 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കോവിഡ് രോഗമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും അവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാനാകാത്തത് ദുഃഖകരമാണ്. വാക്‌സിന്‍ വിതരണത്തിലും പക്ഷപാതിത്വം കാണിക്കുന്നതായും സോണിയ കുറ്റപ്പെടുത്തി. 

ഞങ്ങളും നിങ്ങളും എന്ന മനോഭാവം തിരുത്തണം.  മഹാമാരിക്കെതിരായ യുദ്ധം, രാഷ്ട്രീയത്തിനപ്പുറം ദേശീയമായ വെല്ലുവിളിയായി കാണണം. കോവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സത്വരമായ നടപടികള്‍ കൈക്കൊള്ളണം. 

വാക്‌സിനുകളുടെയും മരുന്നുകളുടെയും ദൗര്‍ലഭ്യം, ഹോസ്പിറ്റല്‍ ബെഡ്ഡുകളുടെ കുറവ്, മെഡിക്കൽ ഓക്‌സിജന്റെ ദൗര്‍ലഭ്യം തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. പല സംസ്ഥാനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി