തോക്ക് ചൂണ്ടി യുവതികളുടെ മാല കവരുന്ന അക്രമി സംഘം 
India

പട്ടാപ്പകല്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം; തോക്ക് ചൂണ്ടി രണ്ടു യുവതികളുടെ മാല കവര്‍ന്നു ( വീഡിയോ) 

രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്കിലെത്തിയ അക്രമി സംഘം രണ്ടു യുവതികളുടെ മാല കവര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്കിലെത്തിയ അക്രമി സംഘം രണ്ടു യുവതികളുടെ മാല കവര്‍ന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിലെത്തിയ അക്രമി സംഘം മാല കവരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബുധനാഴ്ച രാവിലെ രോഹിണി മേഖലയില്‍ നടുറോഡിലാണ് സംഭവം. യുവതികള്‍ നടക്കാന്‍ ഇറങ്ങിയ സമയത്താണ് ബൈക്കിലെത്തിയ അക്രമിസംഘം രണ്ടു യുവതികളെ ലക്ഷ്യമിട്ടത്. ഇവരെ തടഞ്ഞുനിര്‍ത്തിയ ശേഷം തോക്ക് ചൂണ്ടിയാണ് മാല അഴിച്ചു വാങ്ങിയത്. രണ്ടംഗ അക്രമി സംഘം ഓരോ യുവതികളെ വീതം ലക്ഷ്യമിടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഒരു യുവതി ജീവന് വേണ്ടി അക്രമിയോട് നിലത്ത് ഇരുന്ന്‌ യാചിക്കുമ്പോള്‍ രണ്ടാമത്തെ യുവതി മാല ഊരി യുവാവിന്റെ കൈയില്‍ നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മാല കിട്ടിയതോടെ ജനങ്ങള്‍ കൂട്ടംകൂടുന്നതിന് മുമ്പ് അക്രമി സംഘം സ്ഥലത്ത് നിന്ന് കടന്നുകളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം