ബാലേന്ദ്ര ഷാ, ജയശങ്കര്‍ 
India

'നേപ്പാളുമായുള്ള സൗഹൃദത്തെ ഇന്ത്യ വില മതിക്കുന്നു'; കേന്ദ്രമന്ത്രി ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബാലേന്ദ്ര ഷാ

നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ തിങ്കളാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. നേപ്പാളുമായുള്ള സവിശേഷമായ സൗഹൃദത്തെ ഇന്ത്യ വിലമതിക്കുന്നുവെന്ന് ബലേന്ദ്ര ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ താജ് മഹല്‍ ഹോട്ടലില്‍ വെച്ചായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി ജയ്ശങ്കറും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. കണക്റ്റിവിറ്റി, വ്യാപാരം, ട്രാന്‍സിറ്റ് വാണിജ്യം, ഊര്‍ജ്ജം, സംസ്‌കാരം, വിദ്യാഭ്യാസം, കായികം (പ്രത്യേകിച്ച് ക്രിക്കറ്റും ഫുട്‌ബോളും) തുടങ്ങിയ മേഖലകളിലെ സഹകരണം ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.

നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ നാളെ ( തിങ്കളാഴ്ച) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം, രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച വൈകീട്ടാണ് നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഡല്‍ഹിയിലെത്തിയത്. വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ബാലേന്ദ്ര ഷായുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഈ വര്‍ഷം മാര്‍ച്ചില്‍ നേപ്പാള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനവും കൂടിയാണിത്.

Minister S Jaishankar meets Nepal PM Balendra Shah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓപ്പറേഷൻ സൗന്ദര്യ': അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടിയുമായി സർക്കാർ; വ്ലോഗർമാരും നിരീക്ഷണത്തിൽ

ഗോവന്‍ ചലച്ചിത്ര മേളയില്‍ 'രാമായണ' പ്രദര്‍ശിപ്പിക്കും; ബ്രിക്‌സ് വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം

മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് തൂങ്ങിമരിച്ചു

'സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുപ്പിവെള്ളം വിറ്റു';ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നിരോധനം, ലംഘിച്ചാല്‍ 5000 രൂപ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി