വീഡിയോ ദൃശ്യം 
India

വീണ്ടും 'കുളി സീനുമായി' യുപി മന്ത്രി! യോഗി സര്‍ക്കാരില്‍ വിഐപി സംസ്‌കാരമില്ലെന്ന് ട്വീറ്റ് 

പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെ കുളിമുറിയില്‍ ഹാന്‍ഡ് പമ്പില്‍ നിന്നു വെള്ളമെടുത്തു കുളിക്കുന്ന വീഡിയോയാണ് മന്ത്രി വീണ്ടും ട്വീറ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വീണ്ടും കുളി വീഡിയോ പങ്കിട്ട് ഉത്തര്‍പ്രദേശ് മന്ത്രി. ആദ്യം പങ്കിട്ട കുളി വീഡിയോ വൈറലായതിന് പിന്നാലെയാണ് പരിഹാസങ്ങള്‍ക്ക് മറുപടിയെന്നോണം വ്യവസായ മന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത താന്‍ കുളിക്കുന്ന മറ്റൊരു വീഡിയോ ഇപ്പോള്‍ വീണ്ടും പങ്കിട്ടത്. 

പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെ കുളിമുറിയില്‍ ഹാന്‍ഡ് പമ്പില്‍ നിന്നു വെള്ളമെടുത്തു കുളിക്കുന്ന വീഡിയോയാണ് മന്ത്രി വീണ്ടും ട്വീറ്റ് ചെയ്തത്. ഷാജഹാന്‍പുര്‍ ജില്ലയിലെ ചക് കന്‍ഹൗ ഗ്രാമത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍വച്ചായിരുന്നു മന്ത്രിയുടെ ഏറ്റവും പുതിയ വൈറല്‍ കുളി. 

'യോഗി സര്‍ക്കാരും മുന്‍ സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം ഇതാണ്. യോഗി സര്‍ക്കാരും സാധാരണക്കാരും തമ്മില്‍ അകലമോ വ്യത്യാസമോ ഇല്ല. ഈ സര്‍ക്കാരില്‍ വിഐപി സംസ്‌കാരമില്ല'- വീഡിയോ പങ്കിട്ട് മന്ത്രി ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം ബറേലി ജില്ലയിലെ സന്ദര്‍ശന വേളയിലായിരുന്നു മന്ത്രിയുടെ ആദ്യ കുളി. ഭരതൗള്‍ ഗ്രാമത്തിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ മന്ത്രി താമസിക്കുകയും ഹാന്‍ഡ് പമ്പില്‍ നിന്നു വെള്ളമെടുത്തു കുളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

ആദ്യ വീഡിയോ പങ്കിട്ടപ്പോള്‍ ഒരുപാടുപേര്‍ മന്ത്രിയെ അഭിനന്ദിച്ചെങ്കിലും ചിലര്‍ പരിഹാസവും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു വീഡിയോ അദ്ദേഹം പങ്കിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT