ലഖ്നൗ: ലഖിംപൂര്‍ഖേരി കര്‍ഷക കൊലപാതകക്കേസില്‍ ജാമ്യം ലഭിച്ച കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര ജയിൽ മോചിതനായി. ഇന്ന് വൈകീട്ടാണ് അദ്ദേഹം ജയിൽ മോചിതനായത്. കീഴ്‌ക്കോടതികൾ നിരസിച്ചതിനെത്തുടർന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
2021 ഒക്ടോബർ മൂന്നിനായിരുന്നു 4 കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവമുണ്ടായത്. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ 3 വാഹനങ്ങൾ കർഷകരുടെ മേൽ ഓടിച്ചുകയറ്റിയെന്നാണ് കേസ്.
ക്ഷുഭിതരായ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ 3 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ഈ കേസിൽ 6 കർഷകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates