പ്രതീകാത്മക ചിത്രം 
India

ആണ്‍കുട്ടിയുമായുള്ള അടുപ്പം ഇഷ്ടമായില്ല; 15കാരിയെ വെട്ടിക്കൊന്ന് 17വയസുള്ള സഹോദരന്‍

ഉത്തര്‍പ്രദേശില്‍ 15വയസുള്ള സഹോദരിയെ 17കാരന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 15വയസുള്ള സഹോദരിയെ 17കാരന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. സഹോദരി ഒരു ആണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇത് സഹോദരന് ഇഷ്ടമായിരുന്നില്ല. ഇതില്‍ നിന്ന് പിന്മാറാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഫറൂക്കാബാദിലാണ് സംഭവം. ആണ്‍കുട്ടിയുമായുള്ള അടുപ്പത്തെ ചൊല്ലി കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. വാക്കേറ്റം മൂത്തപ്പോള്‍ കുപിതനായ 17കാരന്‍ സഹോദരിയെ കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആണ്‍കുട്ടിയുമായുള്ള സഹോദരിയുടെ അടുപ്പം 17കാരന് ഇഷ്ടമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ച്ചയായി ഇതില്‍ നിന്ന് പിന്തിരിയാന്‍ സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഹോദരി അടുപ്പം തുടര്‍ന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് സഹോദരന്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി