പ്രതീകാത്മക ചിത്രം 
India

15കാരിയെ ബലാത്സംഗം ചെയ്തു; കൊലപ്പെടുത്താന്‍ ആസിഡ് നല്‍കി, ഗുരുതരാവസ്ഥയില്‍; തൊഴില്‍ ഉടമ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയ്ക്ക് സുഖമില്ലെന്നും സഹായം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച്  ജൂലൈ രണ്ടിന് ജയ്പ്രകാശ് തന്റെ വീട്ടിലേക്ക് വരുത്തുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത ഫാക്ടറി മാനേജര്‍ അറസ്റ്റില്‍. പീഡനത്തിന് പിന്നാലെ ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. 31കാരനായ പ്രതിയായ ഫാക്ടറി മാനേജര്‍ ജയ്പ്രകാശിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 

പീഡനത്തിന് കൂട്ടുനിന്ന ജയ്പ്രകാശിന്റെ ഭാര്യയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡപൂട്ടി കമ്മിഷണര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയ്ക്ക് സുഖമില്ലെന്നും സഹായം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച്  ജൂലൈ രണ്ടിന് ജയ്പ്രകാശ് തന്റെ വീട്ടിലേക്ക് വരുത്തുകയായിരുന്നു. ജയ്പ്രകാശിന്റെ ഭാര്യയെ പരിചയമുള്ളതിനാല്‍ പെണ്‍കുട്ടി സംശയിച്ചിരുന്നില്ല.

വീട്ടിലെത്തിയതോടെ പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ആ സമയം ഭാര്യയും മുറിയിലുണ്ടായിരുന്നു. ജൂലൈ 5ന് റോഡില്‍ വച്ച് പെണ്‍കുട്ടിയെ ജയ്പ്രകാശ് തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതായും പൊലീസ് പറഞ്ഞു. വീട്ടിലെത്തിയതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി.

മരണാസന്നയായ പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഡല്‍ഹി വനിതാ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ സന്നദ്ധപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും

SCROLL FOR NEXT