പ്രതീകാത്മക ചിത്രം 
India

'അമ്മയുടെ ഗര്‍ഭപാത്രവും കുഴിമാടവും മാത്രമാണ് സുരക്ഷിത സ്ഥലങ്ങള്‍'; ലൈംഗികാതിക്രമത്തിന് ഇരയായി, പെണ്‍കുട്ടി ജീവനൊടുക്കി, ആത്മഹത്യാ കുറിപ്പ് 

 തമിഴ്‌നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നൊമ്പരമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തമിഴ്‌നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നൊമ്പരമാകുന്നു. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലെ വരികളാണ് ചര്‍ച്ചയാകുന്നത്. അമ്മയുടെ ഗര്‍ഭപാത്രവും കുഴിമാടവും മാത്രമാണ് രണ്ടു സുരക്ഷിതമായ സ്ഥലങ്ങള്‍ എന്ന ആത്മഹത്യാ കുറിപ്പിലെ വരികളാണ് ഞെട്ടിച്ചത്.

ചെന്നൈ പൂനമല്ലി മേഖലയിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് പെണ്‍കുട്ടി ജീവനൊടുക്കിയത്. ഏകാന്ത തന്നെ വേട്ടയാടുന്നതായും വേട്ടക്കാരുമായി പോരാട്ടം നടത്തേണ്ട സ്ഥിതിയാണെന്നും കത്തില്‍ പറയുന്നു. സ്‌കൂളും ബന്ധങ്ങളും സുരക്ഷിതമല്ലെന്നും കത്തില്‍ പെണ്‍കുട്ടി ചൂണ്ടിക്കാണിക്കുന്നു. 

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. അമ്മ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. 

ഒന്‍പതാം ക്ലാസ് വരെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. സ്വകാര്യ സ്‌കൂളിലെ ടീച്ചറിന്റെ മകന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.  വീട്ടുകാരുടെ ആരോപണവും ഗൗരവത്തിലെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ശരിയായില്ല', ഗവര്‍ണര്‍ യോഗം വിളിച്ച സംഭവത്തില്‍ സര്‍ക്കാരിന് അതൃപ്തി; ലോക്ഭവന് കത്ത് നല്‍കി

ലക്ഷ്യം ദീര്‍ഘകാല സമ്പത്തോ, പതിവായുള്ള വരുമാനമോ? എസ്‌ഐപി vs എസ്ഡബ്ല്യൂപി, വിശദാംശങ്ങള്‍

'ഒരു മാസം കൊണ്ട് യുഡിഎഫിന്റെ യഥാർഥ മുഖം വ്യക്തമായി'; വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

പോസ്റ്റ് ഓഫീസ് ആര്‍ഡി vs ടൈം ഡെപ്പോസിറ്റ്; കൂടുതല്‍ നേട്ടം ഏതിന്?

യുഎഇയില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

SCROLL FOR NEXT