

തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് ശോഭിത ധൂലിപാല. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിലൂടെ ശോഭിത മലയാളികള്‍ക്കും സുപരിചിതയാണ്. ആമസോണ്‍ പ്രൈം സീരീസായ മെയ്ഡ് ഇന്‍ ഹെവനിലൂടെയാണ് ശോഭിത താരമാകുന്നത്. പിന്നീട് ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി സിനിമകള്‍ ചെയ്തു.
ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ തന്റെ നിലപാടുകളിലൂടേയും ശോഭിത വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ശോഭിതയുടെ പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്. തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ശോഭിത സംസാരിക്കുന്ന വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വിഡിയോയില്‍ കമ്യൂണിസത്തെക്കുറിച്ചും ശോഭിത സംസാരിക്കുന്നുണ്ട്.
'നിങ്ങളെക്കുറിച്ച് ആര്‍ക്കും അറിയാത്തൊരു രഹസ്യം പറയാമോ?' എന്നാണ് അവതാരക ചോദിക്കുന്നത്. ഇതിന് ശോഭിത നല്‍കുന്ന മറുപടി താന്‍ ഇടതുപക്ഷ ചിന്താഗതിയുള്ളയാളാണെന്നായിരുന്നു. ''എനിക്ക് വളരെ ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്. ഇടതുപക്ഷ ചിന്താഗതിയുള്ള ലിബറല്‍ ആണ് ഞാന്‍. ഒരു നാള്‍ കമ്യൂണിസം വിജയിക്കും എന്നാണ് ഞാന്‍ കരുതുന്നത്'' എന്നാണ് ശോഭിത പറയുന്നത്.
ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ താരത്തിന്റെ നിലപാടിന് കയ്യടിച്ചും വിമര്‍ശിച്ചുമൊക്കെ നിരവധി പേരാണ് എത്തുന്നത്. 2016 ല്‍ രമണ്‍ രാഘവ് 2.0 യിലൂടെയാണ് ശോഭിത കരിയര്‍ ആരംഭിക്കുന്നത്. നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്. കാലാകന്ധി, ഗുണ്ടാചാരി, ഷെഫ്, മൂത്തോന്‍, കുറുപ്പ്, പൊന്നിയിന്‍ സെല്‍വന്‍, മങ്കി മാന്‍ തുടങ്ങിയ ചിത്രങ്ങളിലും മെയ്ഡ് ഇന്‍ ഹെവന്‍, ബാര്‍ഡ് ഓഫ് ബ്ലഡ് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates